പാര്‍ട്ടി വിടുന്നതിനോട് എംഎല്‍എമാര്‍ക്ക് വിയോജിപ്പ്
തിരുവനന്തപുരം: പാര്‍ട്ടി വിട്ടുപോകുന്നതില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ക്ക് എതിര്‍പ്പ്. കെ. കരുണാകരനെ കണ്ട് സംസാരിച്ച ഒരുസംഘം ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ അദ്ദേഹത്തോട് തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
പി. പി. ജോര്‍ജ്, ഇ. എം. ആഗസ്തി, സാവിത്രി ലക്ഷ്മണന്‍, മാലേത്ത് സരളാദേവി, എം. ചന്ദ്രശേഖരന്‍, ശോഭനാജോര്‍ജ് തുടങ്ങിയ എംഎല്‍എമാരാണ് തിങ്കളാഴ്ച കരുണാകരനെ കണ്ടത്.
പാര്‍ട്ടിയിലെ പിളര്‍പ്പ് എങ്ങനെയും ഒഴിവാക്കണമെന്ന് എംഎല്‍.എമാര്‍ ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി പിളരാനുള്ള സാഹചര്യം ഇതുവരെയും ഇല്ലെന്ന് കരുണാകരന്‍ അറിയിച്ചു. ഭാവിയില്‍ എന്ത് നടക്കുമെന്ന് പറയാനാകില്ല. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ. ഒറ്റക്കെട്ടായി നിന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനാകുമെന്ന് ഉറപ്പാണ്. ദില്ലിയിലെത്തിയാല്‍ സോണിയാഗാന്ധിയുമായി പാര്‍ട്ടിയിലെ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില എംഎല്‍എമാര്‍ മുരളിയുടെ രീതികളെ പരോക്ഷമായി വിമര്‍ശിച്ചു. പക്ഷേ, കരുണാകരന്‍ കൈക്കൊള്ളുന്ന ഏത് നടപടിയും പാര്‍ട്ടിയുടെയും ഗ്രൂപ്പിന്റെയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications