കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാധരനെ ഉപനേതാവ് സ്ഥാനത്തു നിന്നു നീക്കിയേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എം. പി ഗംഗാധരനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ കരുണാകര വിരുദ്ധ എംഎല്‍എമാരുടെ യോഗം തീരുമാനിച്ചു. മാര്‍ച്ച് 14 തിങ്കളാഴ്ച രാത്രി എട്ടിന് മന്ത്രി വക്കം പുരുഷോത്തമന്‍െറ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്.

കരുണാകരവിരുദ്ധ മന്ത്രിമാരും എംഎല്‍എമാരുമടക്കം 24 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഗംഗാധരനെതിരേ നടപടിയെടുക്കാന്‍ കോഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേര്‍ക്കാനും ധാരണയായി.

ഐ ഗ്രൂപ്പ് പാര്‍ട്ടി വിട്ടുപോകുന്നെങ്കില്‍ ആയിക്കോട്ടെ എന്ന തീരുമാനമാണ് യോഗം കൈക്കൊണ്ടത്. കോഴിക്കോട് സമാന്തര ഡിസിസി പ്രഖ്യാപിക്കുകയും അനുരജ്ഞനത്തിനു ശ്രമിക്കുന്ന എ. കെ. ആന്‍റണിയെ വിമര്‍ശിക്കുകയും ചെയ്തതിലൂടെ ഐ ഗ്രൂപ്പ് കടുത്ത നിലപാടിലേക്കു പോകുകയാണെന്നും അതിനാല്‍ ഇനി വിട്ടുവീഴ്ച വേണ്ടെന്നുമാണ് യോഗത്തിലുണ്ടായ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ ചില കരുണാകരവിരുദ്ധര്‍ എ.കെ.ആന്‍റണിക്കെതിരെ നടത്തിയ പരാമര്‍ശവും വിമര്‍ശന വിധേയമായി. ഇനി കരുണാകരവിരുദ്ധരുടെ കൂട്ടത്തില്‍ നിന്നും ആരും ആന്‍റണിയെ വിമര്‍ശിച്ച് സംസാരിക്കരുതെന്നും യോഗം തീരുമാനമെടുത്തു.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വക്കം പുരുഷോത്തമന്‍, എംഎല്‍എമാരായ കെ. ബാബു, കെ. സി. ജോസഫ്, വര്‍ക്കല കഹാര്‍, പി. ജെ. ജോയി, വി. ജെ. പൗലോസ്, പി. ടി. തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X