Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്കം ലംഘിച്ചത് മുഖ്യമന്ത്രി: ഗംഗാധരന്‍

തിരുവനന്തപുരം: ദണ്ഡിയാത്രയെ അനുസ്മരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത താന്‍ അച്ചടക്കലംഘനമൊന്നും നടത്തിയിട്ടില്ലെന്നും സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് യഥാര്‍ഥത്തില്‍ അച്ചടക്കം ലംഘിച്ചതെന്നും എം. പി. ഗംഗാധരന്‍.

റാലിയില്‍ പങ്കെടുത്തതിന് നിയമസഭാകക്ഷി ഉപനേതാവിന്റെ സ്ഥാനത്തു നിന്ന് നീക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് കാണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് ഗംഗാധരന്‍ ഇങ്ങനെ പറഞ്ഞത്.

മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ അനുസ്മരിക്കാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് സ്വാതന്ത്യ്രസമരസേനാനിയായ കെ. കരുണാകരനാണ്. ആ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട കടമ എല്ലാ കോണ്‍സ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്. ആ കടമ നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തത്.

മുഖ്യമന്ത്രിയും മന്ത്രിമാരും റാലിയില്‍ പങ്കെടുക്കുമെന്നാണ് റാലിക്കെത്തിയ ഏവരും പ്രതീക്ഷിച്ചിരുന്നത്. ദണ്ഡിയാത്രയെ അനുസ്മരിക്കുന്ന റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് യഥാര്‍ഥത്തില്‍ അച്ചടക്കലംഘനം നടത്തിയത്- ഗംഗാധരന്‍ പറയുന്നു.

മറുപടിയുടെ പകര്‍പ്പ് സോണിയാഗാന്ധി, അഹമ്മദ് പട്ടേല്‍, അര്‍ജുന്‍സിംഗ്, എ. കെ. ആന്റണി, തെന്നല ബാലകൃഷ്ണപിള്ള എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+