കാര്‍ഷികവായ്പ: കേന്ദ്ര അവഗണനെയന്ന് ഗൗരിയമ്മ
തിരുവനന്തപുരം: കാര്‍ഷിക വായ്പയുടെ പലിശ ഇളവ് ചെയ്യണമെന്ന സംസ്ഥാന കൃഷി വകുപ്പിന്റെ ആവശ്യം കേന്ദ്ര ധനകാര്യവകുപ്പ് നിഷേധിക്കുകയാണെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ നിയമസഭയില്‍ പറഞ്ഞു.
ശ്രീലങ്കയില്‍ നിന്ന് തീരുവയില്ലാതെ കുരുമുളക് ഇറക്കുമതി ചെയ്യുന്നത് സംസ്ഥാനത്തെ കര്‍ഷകരെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ ഗുണനിലവാരം കുറഞ്ഞ കുരുമുളക് ശ്രീലങ്ക വഴി ഇറക്കുമതി ചെയ്യുന്നതായി വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഉറവിടത്തെപ്പറ്റി ഉറപ്പുവരുത്താന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ഗൗരിയമ്മ അറിയിച്ചു.












Click it and Unblock the Notifications