Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാന്തര ഡിസിസി അല്ലെന്ന് കരുണാകരന്‍

തൃശൂര്‍: കൊച്ചി റാലി മാറ്റിവച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് കെ. കരുണാകരന്‍ വ്യക്തമാക്കി. കോഴിക്കോട് രൂപീകരിച്ചിരിക്കുന്നത് സമാന്തര ഡിസിസി ആണെന്ന വാര്‍ത്ത അസംബന്ധമാണെന്നും കരുണാകരന്‍ പറഞ്ഞു.

കോഴിക്കോട് രൂപീകരിച്ചിരിക്കുന്നത് പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ടുപോവാനുള്ള കമ്മിറ്റിയാണ്. സമാന്തര ഡിസിസി രൂപീകരിക്കുകയാണെങ്കില്‍ അത് താന്‍ പ്രഖ്യാപിച്ചതിന് ശേഷമേയുണ്ടാവൂ- അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 15 ചൊവ്വാഴ്ച തൃശൂരില്‍ രാമനിലയത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം പുന:സ്ഥാപിക്കുന്നതു വരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പോരാട്ടം തുടരും. എ. കെ. ആന്റണിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളെ കുറിച്ച് അറിയില്ല. ആന്റണി ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ല. അനുരഞ്ജനശ്രമങ്ങളിലൂടെ കൊച്ചിയിലെ റാലി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആന്റണിയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു.

ദില്ലിയില്‍ പോകുന്നത് ഹൈക്കമാന്റുമായി ചര്‍ച്ച നടത്താല്ലെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാണെന്നും കരുണാകരന്‍ പറഞ്ഞു. ഹൈക്കമാന്റുമായി ചര്‍ച്ച നടക്കുമോയെന്ന് അറിയില്ല. റാലി മാറ്റിവച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചക്കും തയ്യാറല്ല.

കരുണാകരനെതിരെ പ്രചാരണം നടത്തുക മാത്രമാണ് കോണ്‍സ്രസ് നേതാക്കളില്‍ ചിലരുടെ ജോലി. ഇവര്‍ തന്നെയാണ് സമാന്തര ഡിസിസി രൂപീകരിച്ചുവെന്ന പ്രചാരണത്തിന് പിന്നിലും.

കെപിസിക്ക് റാലി നടത്താന്‍ പണമുണ്ട്. പക്ഷേ പ്രവര്‍ത്തകരെ കിട്ടില്ല. പണക്കൊഴുപ്പിന്റെ റാലിയാണ് കെപിസിസി നടത്താന്‍ പോകുന്നത്. പണം നല്‍കിയാലും റാലിക്ക് ആളെ കിട്ടില്ല- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+