സസ്പെന്‍ഷന്‍ അംഗീകാരം: കെഎസ്യു നേതാക്കള്‍
തിരുവനന്തപുരം: ഐ ഗ്രൂപ്പിനോടുള്ള കൂറും വിശ്വസ്തതയും തെളിയിച്ചതിനുള്ള അംഗീകാരമയാണ് സസ്പെന്‍ഷനെ കാണുന്നതെന്ന് അച്ചടക്ക നടപടിക്ക് വിധേയരായ എ. ആര്‍. നിഷാദ്, ടി. വി. ഷിബാഹുദ്ദീന്‍, സ്വപ്നാ ജോര്‍ജ്, ജയാ ഡാലി എന്നീ കെഎസ്യു നേതാക്കള്‍ പറഞ്ഞു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് വിഷ്ണുനാഥ് ഉമ്മന്‍ചാണ്ടി സ്നേഹം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. വിഷ്ണുനാഥ് നടപ്പിലാക്കുന്നത് ഹിഡന്‍ അജണ്ടയാണ്. കെഎസ്യുവിലൂടെ അധികാരസ്ഥാനങ്ങളെത്തുകയാണ് വിഷ്ണുനാഥിന്റെ ലക്ഷ്യം.
പ്രസിഡന്റായി ചുമതലയേറ്റ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ സംസ്ഥാന സമ്മേളനമോ ക്യാമ്പുകളോ നടത്താന്‍ വിഷ്ണുനാഥിന് കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.












Click it and Unblock the Notifications