Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിക്കും ബാംഗ്ലൂരിനുമിടയില്‍ പുതിയ തീവണ്ടി

ദില്ലി: കൊച്ചിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പുതിയ പ്രതിവാരതീവണ്ടി അനുവദിച്ചു. 2005-06 വര്‍ഷത്തെ റെയില്‍വേ ബജറ്റിനുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിനിടയില്‍ കേന്ദ്രറെയില്‍വേമന്ത്രി ലാലുപ്രസാദ് യാദവ് അറിയിച്ചതാണ് ഇക്കാര്യം. കേരളാ എക്സ്പ്രസ് ചണ്ഢീഗഡ് വരെ നീട്ടുന്ന തീരുമാനവും മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച തിരുവനന്തപുരം-ദില്ലി സൂപ്പര്‍ഫാസ്റ് എക്സ്പ്രസ് തീവണ്ടി ഈ വര്‍ഷം മുതല്‍ ഓടിത്തുടങ്ങുമെന്നും ലാലു അറിയിച്ചു.ഇത് ചണ്ഡീഗഢ് വരെ നീട്ടും.

തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് ആഴ്ചയില്‍ മൂന്നുതവണ സര്‍വീസ് നടത്തും. ഇപ്പോഴിത് രണ്ടുതവണയാണ് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ അഞ്ച് പുതിയ റെയില്‍വേ മേല്‍പ്പാലങ്ങള്‍ കൂടി പണിയും. തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കണമെന്ന ആവശ്യം കണക്കിലെടുത്ത് ഇപ്പോഴുള്ളതു കൂടാതെ 50 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ കൂടി നടപ്പിലാക്കും.

കേന്ദ്രറെയില്‍വേ ബജറ്റില്‍ കേരളത്തോടു കാട്ടിയ അവഗണനയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലാലുവിലെ നേരിട്ടുകണ്ട് പ്രതിഷേധമറിയിച്ചിരുന്നു. അന്ന് കേരളത്തിന്റ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ലാലു ഉറപ്പുനല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+