Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ടുമായി തെന്നല ദില്ലിയില്‍

ദില്ലി: അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുമായി കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ദില്ലിയിലെത്തി.

ദില്ലിയില്‍ ഹൈക്കമന്റുമായി കെപിസിസി യോഗതീരുമാനങ്ങള്‍ തെന്നല ചര്‍ച്ച ചെയ്യും. കോഴിക്കോട്ടെ ഐ ഗ്രൂപ്പ് റാലിക്ക് ശേഷമുള്ള സംസ്ഥാന കോണ്‍ഗ്രസിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് ഹൈക്കമാന്റിന് നല്‍കാനായി തയ്യാറാക്കിയിരിക്കുന്നത്.

കോണ്‍സ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഐസിസി അംഗമായ ഗംഗാധരനെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എഐസിസിയാണ്.

ദില്ലിയിലുള്ള എ. കെ. ആന്റണി കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി രണ്ട് ദിവസം കൂടി ദില്ലിയില്‍ തങ്ങാനുള്ള തീരുമാനത്തിലാണ്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹം കേരളത്തിലെ പ്രശ്നങ്ങലെ കുറിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയേക്കും.

മാര്‍ച്ച് 16 ബുധനാഴ്ച കെ. കരുണാകരന്‍ ദില്ലിയിലെത്തുന്നുണ്ട്. സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്താനായാണ് കരുണാകരന്‍ ദില്ലിയിലെത്തുന്നത്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്റ് നടപടി സ്വീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+