തീര്‍ത്ഥാടക ടൂറിസം പദ്ധതി നടപ്പാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് തീര്‍ത്ഥാടക ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.സി വേണുഗോപാല്‍ നിയമസഭയില്‍ അറിയിച്ചു.
വിനോദസഞ്ചാരസാധ്യതകള്‍ പരിഗണിച്ച് പ്രമുഖ ക്ഷേത്രങ്ങളില്‍ വികസനപദ്ധതികള്‍ നടപ്പാക്കും. പ്രാധാന്യമുള്ള തീര്‍ത്ഥാടക കേന്ദ്രങ്ങളുടെ പാംലറ്റ് സര്‍ക്കാര്‍ തയ്യാറാക്കും. ക്ഷേത്രങ്ങളിലേക്കുള്ള യാത്രാസൗകര്യങ്ങള്‍ വികസിപ്പിക്കും. മലബാറിലെ കാവുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും.
ധര്‍മ്മശാലയില്‍ ടൂറിസ്റ് കോംപ്ലക്സും മൂന്നാറില്‍ യാത്രിനിവാസും പണിയും. പന്തളത്തെ ക്ഷേത്രനഗരമാക്കാനുള്ള പുനരുദ്ധാരണപദ്ധതികള്‍ക്കായി നിര്‍ദേശങ്ങള്‍ സ്വീകരിക്കും. മമ്മിയൂര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തി ബസ്സര്‍വീസ് ആരംഭിക്കാന്‍ ഗതാഗതമന്ത്രിയോട് ശുപാര്‍ശ ചെയ്യും.
തീര്‍ത്ഥാടനത്തിന്റെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും ഇതു തടയാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications