പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം മാര്‍ച്ച് 15 ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ സാധനങ്ങള്‍ വാങ്ങിയതില്‍ 10 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷാംഗം ടി. കെ. ദേവകുമാര്‍ ആരോപിച്ചു. ആരോപണത്തെ കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി അറിയിച്ചു.
എന്നാല്‍ നിയമസഭാ ഉപസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം മന്ത്രി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്കുണ്ടായത്.












Click it and Unblock the Notifications