ഒസാമയെ പിടികൂടാനുള്ള അവസരം നഷ്ടപ്പെട്ടു: മുഷാറഫ്
ഇസ്ലാമബാദ്: എട്ട്-പത്ത് മാസങ്ങള്‍ക്കു മുമ്പ് അല്‍ കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ പിടികൂടാനുള്ള അവസരം പാക് സേനക്ക് ലഭിച്ചെങ്കിലും ലാദന്‍ രക്ഷപ്പെട്ടുവെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് വെളിപ്പെടുത്തി.
ബിന്‍ ലാദന്‍ എവിടെയാണെന്നതിനെ കുറിച്ച് പാകിസ്ഥാന്‍ ഇന്റലിജന്‍സ് മാസങ്ങള്‍ക്ക് മുമ്പ് വിവരം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമായി ബിന്‍ ലാദനുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാക് സൈന്യം നീക്കം നടത്തിയിരുന്നെങ്കിലും ബിന്‍ ലാദന്‍ ഒടുവില്‍ രക്ഷപ്പെടുകയായിരുന്നു.
അതിന് ശേഷം ബിന്‍ ലാദനെ കുറിച്ചോ അദ്ദേഹത്തിന്റെ കൂട്ടാളികളെ കുറിച്ചോ യാതൊരു വിവരവും പാകിസ്ഥാന്‍ സൈന്യത്തിന് ലഭിച്ചിട്ടില്ല.
ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലു പാകിസ്ഥാന്‍ സൈന്യം അന്വേഷിക്കുന്ന തീവ്രവാദികളില്‍ പ്രമുഖനായ അബ്ദുള്ള മെഹൂദിനെ സൈനികര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാണെന്ന് മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications