നോക്കിയക്കായി കേരളവും രംഗത്ത്
തിരുവനന്തപുരം: പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ നോക്കിയയുടെ നിര്‍മാണയൂണിറ്റ് കേരളത്തില്‍ സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്പനിക്കായി നെടുമ്പാശേരിയില്‍ സ്ഥലം നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ പ്രവര്‍ത്തം തുടങ്ങുന്നതു സംബന്ധിച്ച നോക്കിയ കമ്പനി അടുത്തമാസംതീരുമാനമെടുത്തേക്കും.
ഇന്ത്യയില്‍ 68ശതമാനത്തോളം പേര്‍ ഉപയോഗിക്കുന്നത് നോക്കിയ ഫോണ്‍സെറ്റുകളാണ്. ഇന്ത്യയില്‍ നിര്‍മാണയൂണിറ്റ് സ്ഥാപിച്ച് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ ഫോണുകള്‍ കയറ്റിയയക്കാനും ഫോണുകളുടെ വില ഇപ്പോഴുള്ളതിനേക്കാള്‍ കുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
എന്നാല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് മേഖലയിലേക്കാണെന്നതാണ് നോക്കിയക്കു കേരളത്തില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള തടസം. ഇവിടെ നിര്‍മാണയൂണിറ്റ് സ്ഥാപിക്കണമെങ്കില്‍ മലേഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും മെഷീനുകള്‍ കൊണ്ടുവരേണ്ടതുണ്ട്. വിമാനക്കമ്പനികള്‍ ഇവിടെ നിന്നുള്ള സര്‍വീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും കേരളത്തില്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ച് കൂടുതലാലോചിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചേക്കും.












Click it and Unblock the Notifications