ഭീഷണി: സംരക്ഷണം വേണമെന്ന് സ്മൃതി ഇറാനി
മുംബൈ: ഹിന്ദി ടെലവിഷന്‍ സീരിയല്‍ ലോകത്തെ പ്രധാന നടിയും ബി ജെ പി അംഗവുമായ സ്മൃതി ഇറാനിയ്ക്ക് ഭീഷണി. കഴിഞ്ഞ കുറേ ദിവസങ്ങളായി ടെലഫോണിലൂടെ ആരോ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് സ്മൃതി പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇത് വളരെ കൂടിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിയ്ക്കുകയാണ് സ്മൃതി.
ഭീഷണി സന്ദേശങ്ങള്‍ ലഭിയ്ക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ സ്വഭാവം വെളിപ്പെടുത്താന്‍ സ്മൃതി തയ്യാറായില്ല. തന്റെ ഓരോ ചലനത്തെക്കുറിച്ചും വിളിയ്ക്കുന്ന ആളിന് അറിയാം എന്ന് ഫോണ്‍വിളികളില്‍ നിന്നം വ്യക്തമാവുന്നുണ്ട്. വിളിയ്ക്കുമ്പോള്‍ താന്‍ ഏത് ഷൂട്ടിംഗ് ലൊക്കേഷനിലാണെന്നും എന്താണ് ചെയ്യുന്നതെന്നും വരെ അയാള്‍ വ്യക്തമാക്കുന്നുണ്ട്.
ചൊവ്വാഴ്ച ഗൊറിഗാവിലെ സ്റുഡിയോയില്‍ ഷൂട്ടിംഗില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നതിനിടയ്ക്കും ഈയാള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് ടെലഫോണ്‍ സന്ദേശങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിളിച്ച രണ്ട് ശബ്ദങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാരാണെന്ന് വൈകാതെ കണ്ടെത്താനാവുമെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications