ജീപ്പും ബസും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
പത്തനംതിട്ട: വടശേരിക്കരയില്‍ ജീപ്പും സ്വകാര്യബസും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവര്‍ ചെല്ലത്തയും 14 വയസുള്ള ആണ്‍കുട്ടിയും മറ്റു രണ്ടുപേരുമാണ് മരിച്ചത്. 20ളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മാര്‍ച്ച് 16 ബുധനാഴ്ച ഉച്ചക്ക് 12.30ടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തുമടങ്ങുകയായിരുന്നു ജീപ്പിലുണ്ടായവര്‍.
പരിക്കേറ്റവരെ പത്തനംതിട്ട ജനറലാശുപ്രതിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറുണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആശുപത്രി തല്ലിത്തകര്‍ത്തു.












Click it and Unblock the Notifications