കേരളത്തില്‍ ബിസിനസ് മീറ്റ് നടത്തും: മന്ത്രി
തിരുവനന്തപുരം: വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്ത് സെപ്റ്റംബറില്‍ ബിസിനസ് മീറ്റ് നടത്തുമെന്ന് വ്യാവസായിക വകുപ്പുമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു.
വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വ്യാവസായിക ഏജന്‍സികളെ പങ്കെടുപ്പിച്ച് റോഡ്ഷോ സംഘടിപ്പിക്കും. മറുനാടന്‍ മലയാളികള്‍ക്കായി പ്രത്യേകനിക്ഷേപദ്ധതി നടപ്പാക്കും. ജിമ്മില്‍ ഒപ്പിട്ട ഒമ്പത് ഉടമ്പടികളില്‍ മൂന്നെണ്ണത്തിന് മെയ്മാസത്തില്‍ അന്തിമരൂപം നല്‍കും.
കഞ്ചിക്കോട് ചെറുകിട വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനായി വ്യവസായവകുപ്പ് നടപടികള്‍ സ്വീകരിക്കും. വ്യവസായവകുപ്പിലെ വികലാംഗരായ 508 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും.
ബംഗാളിന്റെ വ്യവസായനയം കേരളത്തിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications