കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തും:മന്ത്രി ശക്തന്‍
തിരുവനന്തപുരം: പിഎസ്സി വഴി നിയമനം നടത്തിയ കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് സ്ഥിരപ്പെടുത്തുമെന്ന് ഗതാഗതവകുപ്പുമന്ത്രി ശക്തന്‍ നാടാര്‍ നിയമസഭയില്‍ അറിയിച്ചു.
1374പേര്‍ കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്. ഇവരെ സ്ഥിരപ്പെടുത്തുമ്പോള്‍ സര്‍ക്കാരിന് പ്രതിമാസം 13 ലക്ഷം രൂപ അധികബാധ്യതയുണ്ടാകും. സൗകര്യങ്ങളുള്ള എല്ലാ ഡിപ്പോകളിലും ഷോപ്പിംഗ് കോംപ്ലക്സുകള്‍ പണിയും. ഇപ്പോള്‍ മലപ്പുറം, കാസര്‍ഗോഡ്, അങ്കമാലി, മൂവാറ്റുപുഴ, അട്ടക്കുളങ്ങര, കാട്ടാക്കട എന്നിവിടങ്ങളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകള്‍ പണിയുന്നത്. ഏഴു വര്‍ഷം കഴിയുമ്പോള്‍ ഇവയുടെ ലോണ്‍ അടച്ചുതീരുമെന്നും അതോടെ ലാഭം കോര്‍പ്പറേഷനു ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications