ഗംഗാധനെതിരെ നടപടിക്ക് നീക്കം
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപ നേതാവ് എം.പി. ഗംഗാധരനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ യോഗം മാര്‍ച്ച് 16 ബുധനാഴ്ച രാത്രി ഏഴിന് നടക്കും.
ഗംഗാധരനെ മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നവരാണ്. തിരുവനന്തപുരത്തെ ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതാണ് ഗംഗാധരനെതിരെ നടപടിക്ക് ആധാരം. കൂടുതല്‍ എം.എല്‍.എ മാര്‍ കൊച്ചിയിലെ ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുക്കുന്നതിന് തടയാനും ഇതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രിയും കൂട്ടരും കരുതുന്നു.
ഐ ഗ്രൂപ്പ് റാലിയില്‍ പങ്കെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി ഗംഗാധരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗംഗാധരന്റെ മറുപടി നിയമസഭാ കക്ഷിയോഗത്തില്‍ വിശദ ചര്‍ച്ചയ്ക്ക് വിധേയമാക്കും.
അതിന് ശേഷമാണ് ഗംഗാധരനെതിരെ നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് നടപടിയെടുക്കുക. ഗംഗാധരനെ നിയമസഭാ കക്ഷിയില്‍ നിന്നുതന്നെ പുറത്താക്കണമെന്ന് വാദിക്കുന്ന ഉമ്മന്‍ ചാണ്ടി അനുകൂല നേതാക്കളും ഉണ്ട്. എന്നാല്‍ ഇത് ബുധനാഴ്ചത്തെ യോഗത്തില്‍ ഉണ്ടാകാനിടയില്ലെന്നാണ് സൂചന.












Click it and Unblock the Notifications