Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനുമായി ചര്‍ച്ചക്കു തയ്യാര്‍: ഹൈക്കമാന്റ്

ദില്ലി: അച്ചടക്കനടപടികള്‍ നിര്‍ത്തിവച്ച് കരുണാകരനുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചു. പാര്‍ട്ടിയിലെ പിളര്‍പ്പൊഴിവാക്കാന്‍ എ.കെ ആന്റണി നടത്തിയ ഒത്തുതീര്‍പ്പുശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

ദില്ലിയിലെത്തുന്ന കെ.കരുണാകരനുമായി സംഘടനാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം അഹമ്മദ് പട്ടേല്‍ അറിയിച്ചു. അനുരഞ്ജനസാധ്യത പൂര്‍ണമായും കരുണാകരന്റെ നിലപാടുകളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ചില മുതിര്‍ന്ന എഐസിസി അംഗങ്ങള്‍ വ്യക്തമാക്കി. ഹൈക്കമാന്റിന്റെ നിര്‍ദേശങ്ങളെ അംഗീകരിച്ചു മുന്നോട്ടുപോയാല്‍ ഐ ഗ്രൂപ്പിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഹൈക്കമാന്റ് തയ്യാറായേക്കും. അനുരഞ്ജനചര്‍ച്ചകള്‍ക്കു കളമൊരുങ്ങിയ സാഹചര്യത്തില്‍ തിരുവനന്തപുരം മേഖലാറാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ തിരക്കിട്ട അച്ചടക്കനടപടികളുണ്ടാകാന്‍ സാധ്യതയില്ല.

ഏതാനു ദിവസങ്ങളായി ദില്ലിയില്‍ തങ്ങുന്ന മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി പാര്‍ട്ടി പിളര്‍പ്പിനെക്കുറിച്ച് ഹൈക്കമാന്റിന് മുന്നറിയിപ്പു നല്‍കിവരികയായിരുന്നു. പാര്‍ട്ടിയില്‍ ഐക്യം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും അഹമ്മദ് പട്ടേലുമായും ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

ചര്‍ച്ചയാകാമെന്ന ഹൈക്കമാന്റ് നിലപാടോടെ കാര്യങ്ങള്‍ വീണ്ടും കരുണാകരന്റെ കൈപ്പിടിയിലൊതുങ്ങിയിരിക്കുകയാണ്. മുരളീധരനെ പോലെ കോണ്‍ഗ്രസിനെ പിളര്‍ത്തണമെന്ന നിലപാടു കരുണാകരന്‍ സ്വീകരിക്കില്ലെന്നാണ് ഹൈക്കമാന്റിന്റെ വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+