കോട്ടയത്ത് മാര്‍ച്ച് 19ന് കെപിസിസി റാലി
തിരുവനന്തപുരം: ഐ ഗ്രൂപ്പ് റാലികള്‍ക്കു ബദലായി കെപിസിസി നടത്തുന്ന ജില്ലാ റാലികളില്‍ ആദ്യത്തേത് കോട്ടയത്ത് മാര്‍ച്ച് 19ന് നടക്കും. ഇത് സംബന്ധിച്ച വിശദമായ തീരുമാനം മാര്‍ച്ച് 16 ബുധനാഴ്ച നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലുണ്ടാകും.
കോഴിക്കോട് ഐ ഗ്രൂപ്പ് നടത്തിയ റാലിക്കു ബദലായി ഇത്രയും ജനങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്താന്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് റാലി നടത്താന്‍ കെപിസിസി തീരുമാനിച്ചത്. എന്നാല്‍ ഐ ഗ്രൂപ്പ് റാലിക്കു ബദലായ റാലിയാണ് ഇതെന്നു സമ്മതിക്കാന്‍ കെപിസിസി അംഗങ്ങള്‍ തയ്യാറായിട്ടില്ല. ദണ്ഡിയാത്രയോടനുബന്ധിച്ചാണ് കെപിസിസി റാലി നടത്തുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം.












Click it and Unblock the Notifications