ഹിന്ദുഐക്യനീക്കത്തിന് ധാരണയായി
ചങ്ങനാശ്ശേരി: ഭൂരിപക്ഷസമുദായങ്ങള്‍ക്ക് സാമൂഹികനീതി ഉറപ്പാക്കുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാന്‍ എന്‍എസ്എസ്-എസ്എന്‍ഡിപി നേതൃയോഗത്തില്‍ ധാരണയായി. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കാതെ ഭൂരിപക്ഷ സമുദായങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി ഇരുസമുദായങ്ങളും ഇനിഒന്നിച്ചു നീങ്ങും. പെരുന്ന എന്‍എസ്എസ് ആസ്ഥാന മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചൊവാഴ്ച രാവിലെ 11 മുതല്‍ 12.30 വരെ നീണ്ടചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുപക്ഷവും ഒപ്പുവെച്ചത്.
സംവരണം അടക്കമുള്ള സാമൂഹിക പ്രശ്നങ്ങളിലും രാഷ്ട്രീയ-ആധ്യാത്മിക-സാംസ്കാരിക വിഷയങ്ങളിലും ഏകാഭിപ്രായം ഉണ്ടാകണമെന്ന് ധാരണയായിട്ടുണ്ട്. യോജിപ്പിനു തടസ്സമായി അതതുസമയങ്ങളില്‍ വരാവുന്ന വിഷയങ്ങളില്‍ പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകും.
ഇരു സമുദായങ്ങളുടെയും സംഘടനാപരമായ താല്‍പര്യങ്ങള്‍ക്ക് വിഘാതം വരാതെ ഭൂരിപക്ഷ സമുദായത്തില്‍ ഉള്‍പ്പെട്ട മറ്റ് സംഘടനകളേക്കൂടി ഉള്‍പ്പെടുത്തി ഐക്യം ഉണ്ടാക്കാനും യോഗം തീരുമാനിച്ചതായി നാരായണപ്പണിക്കരും വെള്ളാപ്പള്ളി നടേശനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications