വ്യാജമദ്യവും സ്പിരിറ്റും പിടികൂടി
കൊച്ചി: തൃപ്പൂണിത്തുറയില്‍ ഏലൂരിലെ ഒരു വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സ്പിരിറ്റും വ്യാജമദ്യവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കല്ലറക്കല്‍ വീട്ടില്‍ ആന്റണി, പുത്തന്‍വേളിക്കര ജോബ് എന്നിവരെ അറസ്റുചെയ്തു. വീട്ടില്‍ നിന്നും 35 ലിറ്റര്‍ സ്പിരിറ്റ് നിറച്ച 50 ക്യാനുകളും 420 ബോട്ടില്‍ വ്യാജമദ്യവും കണ്ടെടുത്തു.
തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന സ്പിരിറ്റില്‍ നിറം ചേര്‍ത്ത് മാര്‍ക്കറ്റില്‍ ലഭ്യമായ മദ്യ ബ്രാന്റുകളുടെ പേരില്‍ വ്യാജമദ്യം നിര്‍മ്മിച്ച് കല്യാണവീടുകളിലും ക്ലബ്ബുകളിലും ഇവര്‍ വിതരണം നടത്താറുള്ളതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications