ഹിന്ദുസഖ്യം മുഖ്യമന്ത്രിക്കുള്ള താക്കീത്: വെള്ളാപ്പള്ളി
കൊച്ചി: എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള താക്കീതൊണെന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷപ്രീണനനയമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിരിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിക്ക് പ്രത്യേക അജന്‍ഡയുണ്ട്.
എന്‍എസ്എസിനോടും എസ്എന്‍ഡിപിയോടും എതിരായുള്ള നയം തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അതിനുള്ള വില നല്‍കേണ്ടി വരും. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ പിന്നീട് എതിരായ നയമാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് പാര്‍ട്ടിയെ നാശത്തിലേക്കു നയിക്കുമെന്നും കെ.മുരളീധരന്‍ മൂക്കാതെ പഴുത്ത കായാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications