കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് കോഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

മലപ്പുറം: കൊച്ചിയില്‍ ഐ ഗ്രൂപ്പ് നടത്തുന്ന റാലിക്കു ശേഷം യൂത്ത്കോണ്‍ഗ്രസ് പഞ്ചായത്ത് തലം മുതല്‍ കോഓഡിനേഷന്‍ കമ്മറ്റി രൂപീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയ മുസ്തഫ ബക്കര്‍ പറഞ്ഞു. മാര്‍ച്ച് 21നു മുന്‍പ് സമവായം ഉണ്ടായില്ലെങ്കില്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റിക്കു പകരം പുതിയ പാര്‍ട്ടിയുടെ യുവജനവിഭാഗമായിരിക്കും രൂപീകരിക്കേണ്ടിവരികയെന്നും ബക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധികള്‍ ഇപ്പോള്‍ കളത്തിലിറങ്ങിക്കളിക്കുന്ന റഫറിമാരാവുകയാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സോണിയാഗാന്ധി തയ്യാറാകണം.

റാലി സംഘടിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കണമെന്ന കരുണാകരന്റെ വെല്ലുവിളികള്‍ നേരിടാന്‍ മാത്രം ചങ്കൂറ്റം ഉമ്മന്‍ചാണ്ടിക്കില്ലെന്നു വ്യക്തമായി. കോഴിക്കോട് റാലി നടന്നാല്‍ രാജിവയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയര്‍പ്പിച്ചിരുന്ന കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ നിരാശരാണ്.

കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ശുചീകരണപ്രക്രിയയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മുസ്തഫ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X