ആന്ധ്ര: മാവോയിസ്റുകള്‍ രണ്ടുപേരെ വധിച്ചു
ഹൈദരാബാദ്: പൊലീസിനു വിവരം കൊടുക്കുന്നവരെന്നു സംശയിച്ച് ആന്ധ്രയില്‍ രണ്ടുമുന്‍തീവ്രവാദികളെ മാവോയിസ്റ് സംഘം വെടിവച്ചു കൊന്നു. വാറംഗലില്‍ മാവോയിസ്റുകള്‍ ഒരു ബസിനു തീവയ്ക്കുകയും ചെയ്തു. മേധക്കിലും അനന്തപുരിലുമാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്.
വാറംഗലിലിെ അധംപൂര്‍ ജില്ലയിലാണ് മാവോയിസ്റുകള്‍ ബസു കത്തിച്ചത്. ബസിലുണ്ടായ യാത്രക്കാരെ ഇറക്കിവിട്ട ശേഷമാണ് ബസിനു തീവച്ചത്.
മാര്‍ച്ച് 15 ചൊവ്വാഴ്ച മാവോയിസ്റുകള്‍ പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന പൊലീസുകാര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ മൂന്നുപൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച നാല്‍ഗോണ്ടയില്‍ പ്രഖ്യാപിച്ച ബന്ദ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടക്കുന്നതു കാരണം മാറ്റിവച്ചിരുന്നു.












Click it and Unblock the Notifications