എം.പി ഗംഗാധരനെ ഉപനേതാവ് സ്ഥാനത്തു നിന്നുംമാറ്റി
തിരുവനന്തപുരം: ഐ ഗ്രൂപ്പിന്റെ തിരുവനന്തപുരം മേഖലാറാലിയില്‍ പങ്കെടുത്ത എം.പി ഗംഗാധരനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവിന്റെ സ്ഥാനത്തു നിന്നും മാറ്റി. മാര്‍ച്ച് 16 ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ ഉപനേതാവിനെ പിന്നീട് തീരുമാനിക്കും.
ദില്ലിയില്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ അനുരഞ്ജനനീക്കം പുരോഗമിക്കുമ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള നിയമസഭാകക്ഷിയോഗം ഗംഗാധരനെ പുറത്താക്കാന്‍ തിരക്കിട്ട തീരുമാനമെടുത്തത്.
ദില്ലിയില്‍ അനുരഞ്ജനനീക്കങ്ങള്‍ നടക്കുന്നതിനിടെ തിരക്കിട്ട് നടപടി സ്വീകരിക്കേണ്ടെന്ന് ആന്റണിയുടെ നിലപാടിനോട് യോജിക്കുന്ന അംഗങ്ങള്‍ അഭിപ്രായപ്പെട്ടെങ്കിലും ഇത് നിയമസഭാകക്ഷിയോഗം അംഗീകരിച്ചില്ല.
എ.കെ ആന്റണി, ജി. കാര്‍ത്തികേയന്‍ എന്നിവര്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു. ഗംഗാധരനെതിരെ തിരക്കു പിടിച്ചു നടപടിയെടുക്കരുതെന്ന് എ.കെ ആന്റണി കെ.ശങ്കരനാരായണന്‍, എം.എം ഹസന്‍ എന്നിവര്‍ വഴി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കില്ലെന്നു വന്നതോടെയാണ് ആന്റണി യോഗത്തില്‍ നിന്നു വിട്ടുനിന്നത്.












Click it and Unblock the Notifications