Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍റണിയുടെ രാജിക്കു പിന്നില്‍ ചാണ്ടി: ഗംഗാധരന്‍

തിരുവനന്തപുരം: എ.കെ ആന്റണിയെ മുഖ്യമന്ത്രിസ്ഥാനം രാജിവക്കാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപ നേതാവ് എം.പി ഗംഗാധരന്‍ പറഞ്ഞു.

ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ ശ്രമിച്ചത് ഉമ്മന്‍ ചാണ്ടിയും കൂട്ടരുമാണ്. രാജിക്ക് ഒരാഴ്ച മുന്‍പ് വരെ മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന പറഞ്ഞ ആന്റണി പെട്ടെന്ന് മനസുമാറ്റാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണ്. രാജി പ്രഖ്യാപിച്ച ശേഷം അത് പിന്‍വലിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയില്ല. അവരപ്പോള്‍പുതിയ മന്ത്രിസഭ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നെന്നും ഗംഗാധരന്‍ ആരോപിച്ചു.

നിയമസഭാകക്ഷി ഉപനേതൃസ്ഥാനത്തു നിന്ന് തന്നെ മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ നടപടി ചട്ടവിരുദ്ധമാണ്. അദ്ദേഹം പറഞ്ഞു. റൂള്‍ 25 അനുസരിച്ചാണ് നിയമസഭാ കക്ഷി ഉപ നേതാവ് സ്ഥാനത്തു നിന്നും തന്നെ മാറ്റിയത്. ഇത് നിയമസഭാ കക്ഷി നേതാവിനെ മാറ്റാനുള്ളതല്ലെന്നും വേണമെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭാകക്ഷിയോഗത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തനിക്കു കഴിയുമെന്നും ഗംഗാധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+