മദനി: ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ്സ്ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷയില്‍ മദ്രാസ് ഹൈക്കോടതി മാര്‍ച്ച് 17 വ്യാഴാഴ്ച വൈകീട്ട് നാലിന് വിധി പറയും.
മദനിയുടെ മൂന്നാമത്തെ ജാമ്യഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. വിചാരണ പൂര്‍ത്തിയാവാത്ത കേസില്‍ ജാമ്യം പോലും നല്‍കാതെ കഴിഞ്ഞ ഏഴു വര്‍ഷമായി മദനിയെ ജയിലിലിട്ടത് ഭരണഘടനാലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേരളാഹൈക്കോടതിയിലെ അഭിഭാഷകന്‍ കെ.രാംകുമാറാണ് ജാമ്യഹര്‍ജി നല്‍കിയിരുന്നത്. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി രണ്ടുതവണ മാറ്റിവച്ചിരുന്നു.












Click it and Unblock the Notifications