Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗളാദേവി ക്ഷേത്രത്തിന് തമിഴ്നാടിന്‍െറ അവകാശവാദം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മംഗളാദേവി ക്ഷേത്രത്തിന് വീണ്ടും തമിഴ്നാട് അവകാശവാദം ഉയിയ്ക്കുകയാണ്. ഇത് സംബന്ധിച്ച് രാജ്യസഭയില്‍ തമിഴ്നാട് എം പി നടത്തിയ പരാമര്‍ശം ബഹളത്തിന് ഇടയായി.

പ്രത്യേക പരാമര്‍ശ വേളയിലാണ് കുമളിയിലെ മംഗളാദേവി ക്ഷേത്രം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ഡി.എം.കെ. അംഗം തങ്കതമിഴ് ശെല്‍വന്‍ ആവശ്യപ്പെട്ടത്.

ഫെഡറല്‍ മൂല്യത്തിന് വിരുദ്ധമായ ആവശ്യം അനുവദിക്കരുത്െ എ.വിജയരാഘവന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയ രാജ്യസഭാ സെക്രട്ടേറിയറ്റിന്‍െറ നടപടിയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കുമളിക്കടുത്തുള്ള കണ്ണകിക്കോട്ടം തമിഴ്നാടിന്‍െറ സാംസ്കാരിക പാരമ്പര്യത്തിന്‍െറ ഭാഗമാണ്. അതിനാല്‍ ഈ പ്രദേശം തമിഴ്നാടിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് തമിഴ്ശെല്‍വന്‍ ആവശ്യപ്പെട്ടത്. ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയെ ആരാധിക്കു തമിഴ് തീര്‍ത്ഥാടകര്‍ക്ക് അവിടെ യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഈ പ്രദേശം തമിഴ്നാടിന് വിട്ടുകൊടുക്കണം.

ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള അംഗങ്ങള്‍ രാജ്യസഭാ ചെയര്‍മാന്‍ ഭൈരോണ്‍ സിംഗ് ശെഖാവത്തിന് നിവേദനം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+