അശ്വനികുമാര്‍ വധം: ഒരാള്‍ കൂടി അറസ്റില്‍
ഇരിട്ടി: ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് അശ്വനികുമാറിനെ ഇരിട്ടിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റിലായി.
കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ തിരുവട്ടൂര്‍ പാറോളി എല്‍.പി. സ്കൂളിന് സമീപം മുസ്തഫ(27)ആണ് പൊലീസ് പിടിയിലായത്. മാര്‍ച്ച് 16 ബുധനാഴ്ച രാത്രി മുസ്തഫയെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഈയാള്‍ പൊള്ളലേറ്റിട്ടും ചികിത്സിയ്ക്കാതെ വീട്ടില്‍ കഴിയുകയാണെന്ന് വര്‍ത്തമാനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഈയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രണ്ട് കൈപത്തിയിലും വലത് ചെവിയ്ക്കടുത്തും സാരമായ പൊള്ളല്‍ ഏറ്റിട്ടുണ്ടായിരുന്നു. ചികിത്സിയ്ക്കാത്തതിനാല്‍ പൊള്ളി പൊങ്ങിയത് പൊട്ടിയിരുന്നു.
മാര്‍ച്ച് 15ന് തോട്ട ഉണ്ടാക്കാനായി വെടിമരുന്ന് ഉണക്കിയെടുക്കുന്നതിനിടെ പൊള്ളലേറ്റതാണെന്നാണ് ഈയാള്‍ പൊലീസിനോട് പറഞ്ഞത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയിരുന്നെങ്കിലും അവിടെനിന്ന് വേണ്ട ചികിത്സ കിട്ടാത്തതിനാലാണ് മടങ്ങി പോന്നതെന്നും ഈയാള്‍ പൊലീസിനോട് പറഞ്ഞു.
താന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും ഈയാള്‍ പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരുകയാണ്.
മൂന്ന് വര്‍ഷമായി മുസ്തഫ സജീവ എന്‍ഡിഎഫ് പ്രവര്‍ത്തകനാണെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല ഈയാള്‍ക്ക് എന്‍ഡിഎഫ് സുരക്ഷാ ചുമതലകള്‍ ഏല്പിയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications