കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് സുരക്ഷാസെല്ലുകള്‍ രൂപീകരിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: റോഡ് സുരക്ഷക്ക് പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരുമെന്നും . റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന-ജില്ലാതലങ്ങളില്‍ സെല്ലുകള്‍ രൂപീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പുമന്ത്രി എം.കെ മുനീര്‍ നിയമസഭയില്‍ അറിയിച്ചു.

റോഡ് സുരക്ഷാകൗണ്‍സില്‍ രൂപീകരിച്ച് സുരക്ഷാപദ്ധതികള്‍ ആസൂത്രണം ചെയ്യും. ജനപങ്കാളിത്തത്തോടെ റോഡ് സുരക്ഷാപദ്ധതികള്‍ രൂപീകരിക്കുംവാഹനങ്ങളുടെ അമിതവേഗത് നിയന്ത്രിക്കുന്നതിന് റഡാറുകള്‍ സ്ഥാപിക്കും. അപകടമേഖലകളില്‍ ശാസ്ത്രീയപഠനങ്ങള്‍ നടത്തി അപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. റോഡുകള്‍ കുഴിക്കുന്ന ഏജന്‍സികളെക്കൊണ്ടുതന്നെ അവ മൂടാനുള്ള ഉത്തരവിറക്കും. റോഡുകളില്‍ ഹമ്പുകള്‍ക്കു പകരം സ്ട്രിപ്പുകള്‍ സ്ഥാപിക്കും. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശനശിക്ഷാനടപടികളെടുക്കും.

റോഡ് നിര്‍മാണത്തിനായി സ്ഥലമെടുക്കുമ്പാേേള്‍ ന്യായവില ലഭിക്കുന്നതിന് പരിശോധനാസംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X