സൂര്യനെല്ലി: സര്‍ക്കാര്‍ സുപ്രീംകോടതില്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: സൂര്യനെല്ലിക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്ന് പ്രത്യേക പ്രോസിക്യൂട്ടര്‍ കെ. ഗോപാലകൃഷ്ണകുറുപ്പ നിയമോപദേശം നല്‍കിയതിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം.
കേസിലുള്‍പ്പെട്ട ഒരാളൊഴികെ മറ്റെല്ലാവരേയും വെറുതെ വിട്ട ഹൈക്കോടതി വിധി വ്യാപക പ്രതിഷേധത്തിന് ഇട വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ വനിതാസംഘടനകളും പ്രതിപക്ഷകക്ഷികളും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും നിയമോപദേശം കിട്ടിയ ശേഷമേ അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications