സ്ഫോടനം: ചൈനയില്‍ 30 പേര്‍ മരിച്ചു
ബെയ്ജിംഗ്: ചൈനയിലെ ജിയാങ്സിയില്‍ ഒരു ബസിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. ഏഴോളം പേര്‍ക്കു പരിക്കേറ്റു.
സെന്‍ഹെനില്‍ നിന്നും കിഴക്കന്‍ ഷാങ്കായിലേക്കു വരികയായിരുന്ന ഇരുനിലബസിലാണ് സ്ഫോടനമുണ്ടായത്. ഷാങ്കായ് പട്ടണത്തിനടുത്തുവച്ചുണ്ടായ സ്ഫോടനത്തില്‍ സമീപത്തുളള വീടുകള്‍ക്കും ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ ആളുകളുടെ ശരീരം കഷ്ണങ്ങളായി പൊട്ടിച്ചിതറിയതിനാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
സ്ഫോടനത്തിനുള്ള കാരണമെന്തെന്ന് അറിവായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് എക്സ്പ്രസ് ഹൈവൈയിലെ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications