ആന്ധ്ര: നക്സലുകള്‍ പൊലീസുകാരനെ വധിച്ചു
ഹൈദരാബാദ്: ആന്ധ്രയിലെ മഹബൂബ് നഗര്‍ ഗ്രാമത്തില്‍ മാവോയിസ്റുകള്‍ ഒരു പൊലീസ് കോണ്‍സ്റബിളിനെ വെടിവച്ചുകൊല്ലുകയും നാല്‍ഗോണ്ടയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അഞ്ച് ബസുകള്‍ക്കു തീവയ്ക്കുകയും ചെയ്തു.
റവന്യൂ ഓഫീസില്‍ പോയി മടങ്ങുകയായിരുന്ന പ്രകാശ് എന്ന കോണ്‍സ്റബിളിനു നേരെ മാവോയിസ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ മാവോയിസ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 12-ാമത്തെ പൊലീസുകാരനാണ് പ്രകാശ്.
നാല്‍ഗോണ്ടയില്‍ ബസുകളിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കിവിട്ട് പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് മാവോയിസ്റുകള്‍ ബസുകള്‍ക്കു തീവച്ചത്.












Click it and Unblock the Notifications