കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ നിഷേധം അവഹേളനം: ബിജെപി

  • By Staff
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ചതിലൂടെ രാജ്യത്തെ മുഴുവന്‍ അവഹേളിക്കുകയാണ് യുഎസ് ചെയ്തതെന്ന് ബിജെപി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. യുഎസ്സിന്റെ തീരുമാനം ഇന്ത്യയെ അവഹേളിക്കലാണെന്ന് മോഡിയും അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് താന്‍ കത്തയക്കുമെന്നും മോഡി പറഞ്ഞു.

കേന്ദ്രത്തിന്റെ അറിവോടെയാണ് ഇത് നടന്നതെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രം പ്രശ്നത്തില്‍ ഇടപെടണമെന്നും ബിജെപി നേതാവ് യശ്വന്ത്സിംഗ് ആവശ്യപ്പെട്ടു.

വിസ അനുവദിക്കാതിരിക്കാനായി പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ അസ്വീകാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രശ്നം യുഎസ്എംബസിയുടെയും യുഎസ് സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരണം. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിസ നിഷേധിക്കാന്‍ യുഎസ് അധികൃതര്‍ തീരുമാനിച്ചത്- യശ്വന്ത്സിംഗ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X