നരേന്ദ്ര മോഡിക്ക് യുഎസ് വിസ നിഷേധിച്ചു
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് യുഎസ് സന്ദര്‍ശിക്കുന്നതിന് വിസ നിഷേധിച്ചു. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
മോഡിക്ക് നയതന്ത്ര വിസ നിഷേധിച്ച യുഎസ് നേരത്തെ അനുവദിച്ചിരുന്ന ടൂറിസ്റ്-ബിസിനസ് വിസ റദ്ദാക്കുകയും ചെയ്തു. മാര്‍ച്ച് 20 മുതല്‍ അഞ്ച് ദിവസത്തെ യുഎസ് സന്ദര്‍ശനം നടത്താനിരിക്കുകയായിരുന്നു മോഡി.
നയതന്ത്ര വിസ അനുവദിക്കുന്നതിന് യോഗ്യമായ ആവശ്യത്തിനല്ല മോഡി യുഎസ് സന്ദര്‍ശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നയതന്ത്ര വിസ നിഷേധിച്ചത്. മതസ്വാതന്ത്യ്രം ലംഘിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനം നടത്തുകയോ അതിന് ഉത്തരവാദികളാവുകയോ ചെയ്തവര്‍ക്ക് അമേരിക്കന്‍ നിയമം അനുസരിച്ച് വിസ അനുവദിക്കാനാവില്ലെന്ന കാരണത്താലാണ് ടൂറിസ്റ്-ബിസിനസ് വിസ റദ്ദാക്കിയത്.
മോഡി യുഎസ് സന്ദര്‍ശിച്ചാല്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ചില ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications