എതിര്‍പ്പിനിടയില്‍ പേറ്റന്റ് ബില്‍ അവതരിപ്പിച്ചു
ദില്ലി: ഇടതുപാര്‍ട്ടികളുടെയും എന്‍ഡിഎയുടെയും ശക്തമായ എതിര്‍പ്പിനിടയില്‍ ലോക്സഭയ്ില്‍ പേറ്റന്റ് ബില്‍ അവതരിപ്പിച്ചു.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് ഭീഷണിയാവുന്ന ബില്‍ പാസാക്കരുതെന്ന് ഇടതുപാര്‍ട്ടികളും എന്‍ഡിഎയും ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെതിരെ ആഞ്ഞടിച്ചു.
ബില്‍ നിയമമായാല്‍ ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ ബഹുരാഷ്ട്ര കുത്തകകളുടെ ദയക്ക് കാത്തിരിക്കേണ്ടിവരുമെന്ന് സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള അവകാശം അനുവദിക്കുന്ന ഭണഘടനയുടെ 21-ാം ആര്‍ട്ടിക്കിളിന് എതിരാണ് ബില്ലെന്ന് എന്‍. എന്‍. കൃഷ്ണദാസ് ആരോപിച്ചു. എം. പി. വീരേന്ദ്രകുമാര്‍, വര്‍ക്കല രാധാകൃഷ്ണന്‍ എന്നിവരും ബില്ലിനെതിരെ ആഞ്ഞടിച്ചു.












Click it and Unblock the Notifications