ബാംഗ്ലൂരിലെ സ്കൂളുകളില്‍ ബോംബുഭീഷണി
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ രണ്ടു കേന്ദ്രീയവിദ്യാലയങ്ങളില്‍ ബോംബുഭീഷണി. സഞ്ജയ് നഗറിലെയും ജീവന്‍ഭീമ നഗറിലേയും വിദ്യാലയങ്ങളിലാണ് മാര്‍ച്ച് 18 വെള്ളിയാഴ്ച ബോംബുവച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്.
സഞ്ജയ് നഗറിലെ സ്കൂളില്‍ ബോംബുവച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് വന്നത്. ജീവന്‍ഭീമല്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഒരു എയര്‍ഫോഴ്സ് ഓഫീസറുടെ വീട്ടിലേക്കാണ് ടെലഫോണ്‍ വിളിച്ചറിയിച്ചത്. എയര്‍ഫോഴ്സ് ഓഫീസര്‍ ഇക്കാര്യം സിറ്റി പൊലീസ് കമ്മീഷണര്‍ മാരിസ്വാമിയെ അറിയിക്കുകയായിരുന്നു.
ഭീഷണിയെത്തുടര്‍ന്ന് പൊലീസ് ബോംബുസ്ക്വാഡിന്റെയും പൊലീസ് നായയുടേയും സഹായത്തോടെ സ്കൂളുകളില്‍ പരിശോധന നടത്തുകയാണ്.
ഇതിനു മുന്‍പ് പ്രമുഖ ഐടി കമ്പനികളായ വിപ്രോയുടേയും ഇന്‍ഫോസിസിന്റേയും നഗരത്തിലെ ഓഫീസുകളിലും വ്യാജബോംബ് ഭീഷണിയുണ്ടായിരുന്നു.












Click it and Unblock the Notifications