മുണ്ഡെ സര്‍ക്കാരിനെ പിരിച്ചുവിടണം: സോറന്‍
ദില്ലി: ഷിബു സോറന്റെ നേതൃത്വത്തില്‍ യുപിഎ സംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിച്ച് ജാര്‍ഖഡിലെ അര്‍ജുന്‍ മുണ്ഡെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു.
ഭരണയന്ത്രം ദുരുപയോഗപ്പെടുത്തി കോടികളുടെ കുതിരക്കച്ചവടം നടത്തുകയാണ് എന്‍ഡിഎ ജാര്‍ഖണ്ഡില്‍ ചെയ്തതെന്ന് പ്രധാനമന്ത്രിക്ക് യുപിഎ സംഘം നല്‍കിയ നിവേദനത്തില്‍ ആരോപിച്ചു.ഇതുസംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും യുപിഎ സംഘം ആവശ്യപ്പെട്ടു.
ഇപ്പോഴും യുപിഎക്ക് ജാര്‍ഖണ്ഡില്‍ 41 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിച്ച സോറന്‍ അവകാശപ്പെട്ടു.
രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവരുമായും യുപിഎ സംഘം കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകീട്ട് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയെയും സംഘം സന്ദര്‍ശിച്ചേക്കും.












Click it and Unblock the Notifications