വാറ്റ്: മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം
തിരുവനന്തപുരം: മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതിനെതിരെ സമരത്തിനൊരുങ്ങുന്ന വ്യാപാരികളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ദേശീയ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
അതേ സമയം ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതിന് ശേഷം മാത്രമേ വാറ്റ് കേരളത്തില്‍ നടപ്പിലാക്കുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications