Get Updates
Get notified of breaking news, exclusive insights, and must-see stories!

എ ഗ്രൂപ്പ് ദണ്ഡിയാത്ര അനുസ്മരണം നടത്തും

ആലപ്പുഴ: കരുണാകര വിരുദ്ധ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ദണ്ഡിയാത്ര അനുസ്മരണം നടത്തും. മാര്‍ച്ച് 19, 20, 21 തീയതികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 19 ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പാതിരാപ്പള്ളിയില്‍ ദണ്ഡിയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തെന്നല ബാലകൃഷ്ണപിള്ള. രമേശ് ചെന്നിത്തല, വയലാര്‍ രവി, സി. വി. പത്മരാജന്‍, മന്ത്രി വക്കം പുരുഷോത്തമന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

20ന് നടക്കുന്ന ചടങ്ങില്‍ എ.കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 21ന് നടക്കുന്ന സമാപന സമ്മേളത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പങ്കെടുക്കും.

ദണ്ഡിയാത്ര അനുസ്മരണച്ചടങ്ങിലൂടെ ഐ ഗ്രൂപ്പിനെതിരെയുളള ശക്തി പ്രകടിപ്പിക്കാനാണ് ഔദ്യോഗികപക്ഷത്തിന്റെ നീക്കം. ഐ ഗ്രൂപ്പിന്റെ മൂന്നാമത്തെ സമാന്തരറാലി മാര്‍ച്ച് 21ന് കൊച്ചിയില്‍ നടക്കാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+