ഭവനരഹിതരെ പുനരധിവസിപ്പിക്കും:മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരെ പുനരധിവസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ. പി അനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു.
വീടു വയ്ക്കുന്നതിന് അനുവദിക്കുന്ന ഗ്രാന്റ് തുക കൃത്യമായി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പട്ടയം, കൈവശാവകാശരേഖ എന്നിവയില്ലാത്തവര്‍ക്ക് ഇവ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളെടുക്കും.
മുന്‍വര്‍ഷങ്ങളില്‍ വീടുവയ്ക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിച്ചവര്‍ക്ക് വാസയോഗ്യമല്ലാത്ത വീടുകള്‍ മാറ്റി പുതിയ വീടു പണിയുന്നതിന് സാമ്പത്തിക സഹായം നല്‍കും. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സാമ്പത്തികസഹായം ലഭിക്കാത്തവര്‍ക്കായിരിക്കും വീടിനുള്ള ഗ്രാന്റ് നല്‍കുക.
പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങളുടെ കോളനിവല്‍ക്കരണം ഒഴിവാക്കി അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെ വീടുവയ്ക്കുന്നതിന് സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications