Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ അര്‍ജുന്‍സിംഗുമായി ചര്‍ച്ച നടത്തി

ദില്ലി: കേരളത്തിലെ കോണ്‍സ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി കെ. കരുണാകരന്‍ കേന്ദ്രമന്ത്രി അര്‍ജുന്‍സിംഗുമായും എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസുമായും കൂടിക്കാഴ്ച നടത്തി.

ഓസ്കാര്‍ ഫെര്‍ണാണ്ടസ് കരുണാകരന്റെ വീട്ടില്‍ ചെന്ന് ചര്‍ച്ച നടത്തുകയായിരുന്നു. ഐ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ അര്‍ജുന്‍സിംഗുമായി നടത്തിയ ചര്‍ച്ചയില്‍ കരുണാകരന്‍ ഉന്നയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായി കരുണാകരന്‍ ചര്‍ച്ച നടത്തിയേക്കും. കോണ്‍സ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിന് അദ്ദേഹം സന്ദര്‍ശനാനുമതി തേടിയിട്ടുണ്ട്.

ഐ ഗ്രൂപ്പിന്റെ നിലപാട് സോണിയാഗാന്ധിയെ നേരിട്ട് അറിയിക്കാനാണ് കരുണാകരന് താത്പര്യം. ഇക്കാര്യം അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. കരുണാകര വിഭാഗത്തിന്റെ നിലപാട് സംബന്ധിച്ച് സോണിയയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് കരുണാകരന്‍ കരുതുന്നത്.

ഏതായാലും കരുണാകരനുമായി ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ തുടരാന്‍ ഹൈക്കമാന്റ് തയ്യാറാവില്ല. അനുരഞ്ജനത്തിന്റെ മാര്‍ഗം തെളിയുമെന്നാണ് കരുണാകരന്റെയും ഹൈക്കമാന്റിന്റെയും പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+