ഓസ്കാര്‍ ഫെര്‍ണാണ്ടസ് കരുണാകരനെ വീണ്ടും കാണും
ദില്ലി: അനുരഞ്ജനശ്രമങ്ങളുടെ ഭാഗമായി കെ. കരുണാകരനുമായി എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസ് മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും ചര്‍ച്ച നടത്തും.
വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നും അതിനുള്ള ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും ഓസ്കാര്‍ ഫെര്‍ണാണ്ടസിനോട് കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു. കരുണാകരന്റെ ഈ ആവശ്യത്തിന്മേലുള്ള ഹൈക്കമാന്റിന്റെ പ്രതികരണം ഓസ്കാര്‍ ഫെര്‍ണാണ്ടസ് വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ കരുണാകരനെ അറിയിക്കും.
പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുക്കര്‍ജിയുമായി കരുണാകരന്‍ കഴിഞ്ഞ ദിവസം ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. വെള്ളിയാഴ്ച ഇരുവരും നേരിട്ട് ചര്‍ച്ച നടത്തിയേക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും കരുണാകരനുമായി വെള്ളിയാഴ്ച കൂട്ടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications