ഖേദം പ്രകടിപ്പിച്ചെന്ന് കരുണാകരന്‍; ഇല്ലെന്ന് മുരളി
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചതിന് കെ. മുരളീധരന്‍ ക്ഷമാപണം നടത്തി കത്തയച്ചിട്ടുണ്ടെന്ന് കെ. കരുണാകരന്‍. അതേ സമയം താന്‍ ആര്‍ക്കും അങ്ങനെ കത്തയച്ചിട്ടില്ലെന്ന് കെ. മുരളീധരന്‍.
കോഴിക്കോട്ടെ റാലിയില്‍ മുരളിയുടെ വായില്‍ നിന്നും അറിയാതെ വീണുപോയ പരാമര്‍ശം ആണത്. വ്യക്തിപരമായ പരാമര്‍ശമായതിനാലാണ് ക്ഷമാപണം നടത്തിയത്. കോഴിക്കോട്ട് മുരളി നടത്തിയ പ്രസംഗം ശ്രദ്ധേമായിരുന്നു. അടുക്കും ചിട്ടയുമായി കാര്യങ്ങള്‍ പറഞ്ഞു. മുരളീധരന്റെ പ്രസംഗം സാധാരണ താന്‍ കേള്‍ക്കാറില്ലെങ്കിലും ഇത് താന്‍ ശ്രദ്ധിച്ചുകേട്ടു. നല്ല പ്രസംഗത്തിനിടയിലാണ് പട്ടേലിനെതിരായ പരാമര്‍ശം ഉണ്ടായത്. അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു- കരുണാകരന്‍ പറഞ്ഞു.
അതേ സമയം ഖേദം പ്രകടിപ്പിക്കുന്ന ഒരെഴുത്തും താനാര്‍ക്കും അയച്ചിട്ടില്ലെന്ന് മുരളി പറഞ്ഞു. ഇത്തരം വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications