കെപിസിസി നേതൃയോഗം ഇന്ന്
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ പശ്ചാത്തലത്തില്‍ കെപിസിസിയുടെ നേതൃയോഗം മാര്‍ച്ച് 18 വെള്ളിയാഴ്ച നടക്കും.
ഹൈക്കമാന്റുമായി കരുണാകരന്‍ ചര്‍ച്ച നടത്തുകയും പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനിയും കടുത്ത നടപടികള്‍ക്ക് കെപിസിസി മുതിര്‍ന്നേക്കില്ല. അതേ സമയം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായഭിന്നിപ്പ് യോഗത്തില്‍ ചര്‍ച്ചാവിഷയമാവും.
കരുണാകരവിഭാഗത്തോട് മൃദുസമീപനം സ്വീകരിക്കണമെന്ന എ. കെ. ആന്റണിയുടെ നിലപാടും കടുത്ത നടപടി വേണമെന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ നിലപാടും തമ്മില്‍ ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്. എ. കെ. ആന്റണി വെള്ളിയാഴ്ചത്ത യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഏതായാലും ഇനിയുള്ള നടപടികള്‍ സംബന്ധിച്ച് ഹൈക്കമാന്റിന്റെ നിര്‍ദേശം കിട്ടിയതിന് ശേഷമേ കെപിസിസി എന്തെങ്കിലും നീക്കം നടത്താനിടയുള്ളൂ.
കെപിസിസി നടത്തുന്ന ഔദ്യോഗിക റാലികള്‍ സംബന്ധിച്ച ചര്‍ച്ചയും ഇന്നത്തെ യോഗത്തിലുണ്ടാവും.












Click it and Unblock the Notifications