Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി യോഗം തുടങ്ങി

തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗം തിരുവനന്തപുരത്ത് തുടങ്ങി. യോഗം കേരളത്തിലെ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങളെ കുറിച്ചുള്ള നേതാക്കള്‍ക്കിടയിലുള്ള വിവിധ അഭിപ്രായങ്ങളുടെ ചര്‍ച്ചാവേദിയാവും.

കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ എ. കെ. ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കരുണാകര വിഭാഗത്തോട് കടുത്ത സമീപനം വേണ്ടേന്ന തന്റെ നിലപാട് ആന്റണി യോഗത്തില്‍ ആവര്‍ത്തിക്കും.

അതേ സമയം അനുരഞ്ജനശ്രമങ്ങള്‍ക്കൊപ്പം തന്നെ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി തുടരണമെന്ന നിലപാട് ഉമ്മന്‍ചാണ്ടിയെ പിന്തുണക്കുന്നവര്‍ ആവര്‍ത്തിച്ചു. ആന്റണി നടത്തുന്ന അനുരഞ്ജന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന വാദവും യോഗത്തിലുണ്ടായി.

അച്ചടക്ക നടപടി സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നും വെള്ളിയാഴ്ചത്തെ യോഗത്തില്‍ ഉണ്ടാവാനിടയില്ല. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കഴിയുന്നതു വരെ കാത്തിരിക്കാനായിരിക്കും യോഗത്തിലുള്ള തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+