പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശബരിമലയില്‍
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ നായര്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച ശബരിമല സന്ദര്‍ശിക്കും. അടുത്ത മണ്ഡലക്കാലത്ത് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായുള്ള ക്രമീകരണങ്ങളെപ്പറ്റി അദ്ദേഹം ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തും.
ഭക്തജനങ്ങള്‍ക്കുള്ള താല്‍ക്കാലിക താമസസൗകര്യത്തിനായി 110 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്ന നിലയ്ക്കലായിരിക്കും നായര്‍ ആദ്യം സന്ദര്‍ശനം നടത്തുക. പമ്പ, നീലിമല, അപ്പാച്ചിമേട് , ശരംകുത്തി തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. അയ്യപ്പദര്‍ശനത്തിനായി മാര്‍ച്ച് 19 ശനിയാഴ്ച അദ്ദേഹം ക്ഷേത്രത്തിലെത്തും.
ശബരിമല വികസനത്തിനായി സന്നിധാനത്തില്‍ ഏറ്റെടുത്തിരിക്കുന്ന 14.6 ഹെക്ടര്‍ ഭൂമിയില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് വനംവകുപ്പും ദേവസ്വംബോര്‍ഡും ചേര്‍ന്ന് തീരുമാനമെടുത്തിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ശബരിമലയിലെ നടപ്പാതയുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. നിലയ്ക്കലിലുള്ള 110 ഹെക്ടര്‍ ഭൂമിയുടെ സര്‍വ്വേയും പൂര്‍ത്തിയായതായി പ്രസിഡന്റ് പറഞ്ഞു.












Click it and Unblock the Notifications