മണലൂറ്റ് തടയും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി നടക്കുന്ന മണലൂറ്റ് കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. പി. സി. ജോര്‍ജിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മണലെടുക്കുന്നതു സംബന്ധിച്ച് കോട്ടയം ജില്ലയുടെ പല ഭാഗത്തു നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്. കോടതിവിധി മാനിക്കാതെയും വ്യവസ്ഥകള്‍ ലംഘിച്ചുമാണ് മണലെടുപ്പു നടക്കുന്നത്. മോട്ടോര്‍ ഉപയോഗിച്ച് മണല്‍വാരുന്നതായും തെളിവു ലഭിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ളവരുടെ മണലെടുക്കാനുള്ള ലൈസന്‍സ് റദ്ദാക്കും. വ്യവസ്ഥകള്‍ ലംഘിച്ചതിന് ഇപ്പോള്‍ത്തന്നെ ആറുപേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുഴുവന്‍ പെര്‍മിറ്റുകളും കര്‍ശനപരിശോധനക്കു വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications