Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ബാധിതര്‍ക്ക് മെയ് 31നകം വീട് നല്‍കും

തിരുവനന്തപുരം: സുനാമി ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള വീടുകള്‍ മെയ് 31നു മുന്‍പു നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സുനാമി പുനരധിവാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം നടത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് തടസവും നീക്കി വീടുനിര്‍മാണം പൂര്‍ത്തിയാക്കും. സുനാമി ദുരിതാശ്വാസമായി കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിനു ലഭിച്ച 100കോടി രൂപയില്‍ 94 കോടിയും ഭവനനിര്‍മാണത്തിനായി ജില്ലാകളക്ടര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്.

മുന്നോട്ടുവരുന്ന ഏതു സന്നദ്ധസംഘടനക്കും വീടു നിര്‍മിക്കാന്‍ അനുമതി നല്‍കും. ഭൂമിയുള്ളവര്‍ക്ക് അതില്‍ത്തന്നെ വീടു വച്ചു നല്‍കും. ഭൂമിയില്ലാത്തവര്‍ക്കു വേണ്ടി അനുയോജ്യമായ ഭൂമി കണ്ടെത്തി വീടു നിര്‍മിക്കും.വീടു നിര്‍മാണത്തിനായി രണ്ടുതരം പ്ലാനുകള്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മയും റവന്യു മന്ത്രി കെ. എം. മാണിയും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+