ആന്ധ്ര: നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രയിലെ വാറംഗലിലെ ഗാന്‍പൂര്‍ ഗ്രാമത്തില്‍ മാര്‍ച്ച് 19 ശനിയാഴ്ച രാവിലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു.
മാവോയിസ്റുകളുടെ വാറംഗല്‍ ജില്ലാസെക്രട്ടറി ഡി.വി.കെ സ്വാമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ പക്കല്‍ നിന്നും എകെ-47 തോക്കും വയര്‍ലസ് സെററുകളും മറ്റായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രമുഖ മാവോയിസ്റ് നേതാവായ സ്വാമിക്കു നേരേ കഴിഞ്ഞ വര്‍ഷം സംഘത്തില്‍ പെട്ട ഒരാള്‍ തന്നെ വധശ്രമം നടത്തിയിരുന്നു. ഗാന്‍പൂരിലെ വനത്തിനടുത്തു വച്ചാണ് സ്വാമിയെ പൊലീസ് സംഘം വെടിവച്ചു കൊന്നത്. 70ളം കേസുകളില്‍ പ്രതിയായ സ്വാമി മുന്‍പ് ആറു തവണയും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടിരുന്നു. വടക്കന്‍ തെലുങ്കാന പ്രത്യേകമേഖലാ കമ്മിറ്റിയംഗം കൂടിയായിരുന്ന സ്വാമിയുടെ മരണം മാവോവാദികള്‍ക്കേറ്റ കനത്ത അടിയാണ്.
കഴിഞ്ഞ ദിവസം മാവോവാദികള്‍ നിരായുധനായ ഒരു പൊലീസുകാരനെ വെടിവച്ചു കൊന്നിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയായാണ് പൊലീസ് സംഘം മാവോയിസ്റുകളെ വധിച്ചത്. പൊലീസുകാരനെ വധിച്ചതിനെതിരെ പൊലീസുകാര്‍ നടത്തിയ പ്രതിഷേധത്തില്‍ ആന്ധ്ര ദേശീയപാതയിലെ ഗതാഗതം രണ്ടുമണിക്കൂര്‍ തടസപ്പെട്ടിരുന്നു. സംസ്ഥാനത്ത് മാവോയിസ്റുകളെ നിരോധിക്കണമെന്നും വരവാര റാവു, ഗദാര്‍, കല്യാണറാവു തുടങ്ങിയ മാവോവാദി പ്രതിനിധികളെ അറസ്റുചെയ്യണമെന്നും പൊലീസുകാര്‍ ആവശ്യപ്പെട്ടു. രാജശേഖരറെഡ്ഢി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സമാധാനചര്‍ച്ചകളില്‍ ഇവരാണ് മാവോയിസ്റുകളെ പ്രതിനിധീകരിച്ചത്.
കഴിഞ്ഞയാഴ്ച ഗുണ്ടൂരിലുള്ള ഒരു പൊലീസ് സ്റേഷന്‍ ആക്രമിച്ച മാവോവാദികള്‍ അഞ്ചു പൊലീസുകാരേയും ഒരു പൊലീസ് ഓഫീസറുടെ അമ്മയടക്കം മറ്റു മൂന്നുപേരേയും കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications